ചാണ്ടീസ് വിന്‍ഡി വുഡ്‌സിന് അംഗീകാരം

Posted on: August 4, 2020

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ടിപ്അഡൈ്വസറിന്റെ 2020 ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നാറിലെ ചാണ്ടീസ് വിന്‍ഡി വുഡ്‌സിന് 17-ാം സ്ഥാനം.

ലോകമെമ്പാടുമുള്ള ഹോട്ടലുകളില്‍നിന്ന് ലൊക്കേഷന്‍, വൃത്തി, ട്രാവല്‍ റിവ്യൂസ്, റേറ്റിംഗ്, സര്‍വീസ്, മൂല്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ തെരഞ്ഞെടുപ്പിലാണ് അംഗീകാരം. ഏഷ്യയിലെ ആദ്യ 25 ഹോട്ടലുകളില്‍ ഒമ്പതാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാംസ്ഥാനവും ചാണ്ടീസ് വിന്‍ഡി വുഡ്‌സിന് ലഭിച്ചു.