ഊട്ടി പുഷ്‌പോത്സവം റദ്ദാക്കി

Posted on: May 16, 2020

ഊട്ടി : ഊട്ടി സസ്യോദ്യാനത്തില്‍ ഈ മാസം നടക്കാനിരുന്ന 124-ാമത് ഊട്ടി പുഷ്‌പോത്സവം റദ്ദാക്കി. 124 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുഷ്പമേള റദ്ദാക്കുന്നത്.

ലോക്ക്ഡൗണ്‍ നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ പുഷ്പമേള നടത്താന്‍ സാധിക്കില്ലെന്ന് കൃഷിവകുപ്പ്, ടൂറിസം വകുപ്പ് അധികാരികള്‍ അറിയിച്ചു. 2000 ല്‍ നടന്ന തേയില സമരത്തെത്തുടര്‍ന്നാണ് ആദ്യം പുഷ്പമേള റദ്ദാക്കിയിരുന്നത്. ഡിസംബര്‍ മുതല്‍ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.