27
Saturday
April 2024
April 2024
അബുദാബിയിൽ കിച്ചൺ ആൻഡ് ബാത്ത് എക്‌സിബിഷൻ
Posted on: November 30, 2014
കിച്ചൺ ആൻഡ് ബാത്ത് എക്‌സിബിഷൻ 2015 ഏപ്രിൽ 21 മുതൽ 23 വരെ അബുദാബിയിൽ നടത്തുമെന്ന്. ബ്രിഡ്ജ് ലൈവ് കമ്യൂണിക്കേഷൻസ് സിഒഒ സെയ്ദ് റാസ്‌വി പറഞ്ഞു. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. യുഎഇ യിൽ അടുക്കള – ബാത്ത് റൂം ഉത്പന്നങ്ങളുടെ വിപണി 30 ബില്യൺ ഡോളറിന്റേതാണ്. പ്രതിവർഷം 15 ശതമാനം വളർച്ച കൈവരിക്കുന്നുമുണ്ട്.
വിതരണക്കാർ, വ്യാപാരികൾ, ഇറക്കുമതിക്കാർ, ബിൽഡർമാർ, ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനേഴ്‌സ്, ഉപഭോക്താക്കൾ തുടങ്ങി നിർമാണരംഗത്തെ എല്ലാ വിഭാഗങ്ങളെയും കിച്ചൺ ആൻഡ് ബാത്ത് പ്രദർശനം ഒരേ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കുമെന്നും സെയ്ദ് റാസ്‌വി കൂട്ടിച്ചേർത്തു.
News in this Section
Related News