റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ 2 ക്രൂസ് ഷിപ്പുകൾ കൊച്ചിയിലെത്തും

Posted on: August 18, 2019

കൊച്ചി : റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ 2 ആഡംബര വിനോദയാത്രാ കപ്പലുകൾ വരുന്ന ക്രൂസ് സീസണിൽ കൊച്ചിയിലെത്തും. വോയേജർ ഓഫ് ദ സീസ് രണ്ട് തവണ സർവീസ് നടത്തും. ഒക്‌ടോബർ 21 മുതൽ നവംബർ 11 വരെയും 2020 മെയ് 8 മുതൽ ജൂൺ 19 വരെയുമാണ് സർവീസ്. സിംഗപ്പൂർ – മലേഷ്യ – തായ്‌ലൻഡ് റൂട്ടിലാണ് സർവീസുകൾ നടത്തുന്നത്. ആഡംബര ഭക്ഷണശാലകളും ഫിറ്റ്‌നസ് സെന്ററുകളും കായികവിനോദങ്ങൾക്കുള്ള സൗകര്യങ്ങളും കപ്പലിലുണ്ടാകും.

ക്വാണ്ടം ഓഫ് ദ സീസ് നവംബർ 21 മുതൽ 2020 ഏപ്രിൽ 26 വരെ മലേഷ്യ – തായ്‌ലൻഡ് സർവീസുകൾ നടത്തും. 18 ഭക്ഷണശാലകളാണ് ഈ കപ്പലിലുള്ളത്. സ്‌കൈ ഡൈവിംഗ് സൗകര്യം, റോബോട്ടുകൾ മദ്യം വിളമ്പുന്ന ബാർ എന്നിവയുമുണ്ടാകും. തിരുൺസ് ക്രൂസ് ആണ് കൊച്ചിയിൽ റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ പ്രതിനിധികൾ.