May 2024
ആഭ്യന്തര വിമാനയാത്രാ ടൂര്‍ പാക്കേജുകളുമായി ഐ.ആര്.സി.ടി.സി
Posted on: July 12, 2019
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ആര്.സി.ടി.സി) ഹൈദരാബാദ്, ഡല്‍ഹി, ആഗ്രി, ജയ്പുര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര വിമാനയാത്രാ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കുന്നു.
അമേസിംഗ് ഹൈദരാബാദ് ടൂര്‍ 2019 ഓഗസ്റ്റ് 16 ന് പുറപ്പെട്ട് 18 ന് തിരിച്ചെത്തും. പാക്കേജില്‍ ഗോല്‍കൊണ്ട ഫോര്‍ട്ട്, ബിര്‍ളാ മന്ദിര്‍, സലര്‍ജംഗ് മ്യൂസിയം, ചൗമഹല പാലസ്, ലാഡ് ബസാര്‍, ചാര്‍മിനാര്‍, മക്ക മസ്ജിദ്, രാമോജി ഫിലിം സിറ്റി മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. ടിക്കറ്റ് നിരക്ക് 14,530 രൂപ മുതല്‍
ഗോള്‍ഡന്‍ ട്രയാംഗിള്‍ ടൂര്‍ 2019 ഓഗസ്റ്റ് 24 ന് പുറപ്പെട്ട് 29 ന് തിരിച്ചെത്തും.
പാക്കേജില്‍ അക്ഷര്‍ധാം ക്ഷേത്രം, കുത്തബ് മിനാര്‍, താജ്മഹല്‍, ജയ്പുര്‍ സിറ്റി പാലസ്, ആംബര്‍ ഫോര്‍ട്ട് തുടങ്ങി ഡല്‍ഹിയിലെയും ആഗ്രയിലെയും ജയ്പുരിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. ടിക്കറ്റ് നിരക്ക് 25,010 രൂപ മുതല്‍.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന പാക്കേജുകളില്‍ വിമാന ടിക്കറ്റ്, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം താമസ സൗകര്യം എ.സി. വാഹനം, ഐ.ആര്.സി.ടിസി. ടൂര്‍ മാനേജര്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റെയില്‍ ടൂര്‍ പാക്കേജായി ഡല്‍ഹി – മഥുര-വാരണാസി-ഗയ- അലഹബാദ് സന്ദര്‍ശിക്കാന്‍ ജൂലായ് 16 ന് ഭാരത് ദര്ശന് ടൂറിസ്റ്റ് ട്രെയിന്‍ (10,395 രൂപ, 11 ദിവസം), തുരമല-ശ്രീ കാളഹസ്തി തിരുച്ചാനൂര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഓഗസ്റ്റ് എട്ടിന് തിരുപ്പതി കോച്ച് ടൂര്‍ (6,405 രൂപ, നാല് ദിവസം) എല്ലാ ബുധനാഴ്ചകളിലും പുറപ്പെടുന്ന ഹൈദാരാബാദ് ടൂര്‍ (12,662 രൂപ, ആറ് ദിവസം) എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് തിരുവനന്തപുരം – 9567863245, എറണാകുളം – 9567863241യ42, കോഴിക്കോട് – 9746743047, ഓണ്‍ലൈന്‍ – ്www.irctctourism.com
TAGS: IRCTC |