ഇഫ്താറിനൊരുങ്ങി ഗ്രാന്‍ഡ് ഹയാത്ത്

Posted on: May 15, 2019

കൊച്ചി : റമദാന്‍ മാസത്തില്‍ പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങളുമായി ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ഇഫ്താറിനൊരുങ്ങി. ഹോട്ടലിലെ മലബാര്‍ കഫെയിലാണ് പരമ്പരാഗത നോമ്പുതുറ വിഭവങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്ത് നോമ്പ് തുറക്കാനും വിപുലമായ വിഭവങ്ങള്‍ ആസ്വദിക്കാനുമാള്ള അവസരം മലബാര്‍ കഫെയില്‍ ഗ്രാന്‍ഡ് ഹയാത്ത് ഒരുക്കിയിട്ടുണ്ട്. ഇഫ്താറിനായി പ്രത്യേകം തയ്യാറാക്കിയ ഡസ്റ്റര്‍ഖ്വാന്‍ എന്ന സ്വകാര്യ ഡൈനിംഗ് സൗകര്യവും ഹായാത്ത് ഒരുക്കുന്നുണ്ട്. എല്ലാദിവസവും വൈകീട്ട് 6.30 മുതലാണ് ഇഫ്താര്‍ ബുഫെ ആരംഭിക്കുക. 1800 രൂപയും നികുതിയുമാണ് ഇഫ്താര്‍ നിരക്ക്.

TAGS: Grand-Hayath |