വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തലതിരിച്ചിട്ട മാപ്പുമായി ന്യൂസിലാന്‍ഡ്

Posted on: November 30, 2018

കൊച്ചി : വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തലതിരിച്ചിട്ട ഭൂപടവുമായി ന്യൂസിലാന്‍ഡ്. ലോകഭൂപടത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ ഇതല്ലാതൊരു മാര്‍ഗമില്ലെന്ന് ന്യൂസിലാന്‍ഡ് ടൂറിസം. ലോകഭൂപടത്തില്‍ ന്യൂസിലാന്‍ഡിനെ തലതിരിച്ചിട്ടാല്‍ ശ്രദ്ധ നേടുമെന്ന റിസ് ഡാര്‍ബിയുടെ സിദ്ധാന്തത്തിന് ഫലമുണ്ടായി. വളരെ പെട്ടെന്ന് വിനോദ സഞ്ചാരികളെ മടക്കി എത്തിക്കാന്‍ ടൂറിസം ന്യൂസിലാന്‍ഡിന് കഴിഞ്ഞു. ഇക്കൊല്ലം ആഗസ്റ്റ് വരെയുള്ള ഒരു കൊല്ലത്തിനുള്ളില്‍, ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ചത് 3.8 ദശലക്ഷം സന്ദര്‍ശകരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 3.6 ശതമാനത്തിന്റെ വര്‍ധന.

14.5 ബില്യണ്‍ ഡോളറാണ് ന്യൂസിലാന്‍ഡിലേക്ക് ഒഴുകിയെത്തിയത്. 1,88,000 പേര്‍ക്കാണ് പ്രത്യക്ഷമായി തൊഴില്‍ ലഭിക്കുന്നത്.ബ്രിട്ടനേക്കാള്‍ വലിയൊരു രാജ്യം കുറച്ചു കാലത്തേക്ക് ലോക ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായതിന്റെ കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ആഗോള പ്രശസ്തമായ സംവിധായകന്‍ പീറ്റര്‍ ജാക്‌സന്‍, ബ്രിട്ടീഷ് റോക് സ്റ്റാര്‍ എസ്. ഷിരാന്‍ എന്നിവരൊക്കെയാണ് തലതിരിച്ചിട്ട മാപ്പിന്റെ പ്രചോദകര്‍. ഇതിനോടുള്ള ആഗോള പ്രതികരണം തികച്ചും ഉത്തേജക ജനകമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിശദീകരിച്ചു.

ന്യൂസിലാന്‍ഡ് വിസ പ്രക്രിയ വളരെ ലളിതമാണ്. മുംബൈയിലോ ഡല്‍ഹിയിലോ ഉള്ള ടി ടി ഓഫീസിലേക്ക് അപേക്ഷ അയച്ചാല്‍ 15 ദിവസത്തിനകം വിസ റെഡിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tourismnewzealand.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

TAGS: New Zealand Map |