ഷവോമി എംഐ 4ഐ

Posted on: April 26, 2015

Xiaomi-MI-4I-big-aഷവോമിയുടെ പുതിയ സ്മാർട്‌ഫോൺ എംഐ 4ഐ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മനോഹരമായ രൂപകൽപനയും എൻജിനീയറിംഗ് ശേഷികളും അതിനൂതന സാങ്കേതികവിദ്യയും ഒത്തിണങ്ങിയതാണ് എംഐ4ഐ സ്മാർട്‌ഫോൺ.

കയ്യിൽ ഒതുങ്ങുന്ന എംഐ 4ഐയുടെ 5 ഇഞ്ച് 1080 പി ഫുൾ എച്ച്ഡി സ്‌ക്രീൻ, പുതിയ സൺലൈറ്റ് ഡിസ്‌പ്ലേയോടു കൂടിയതാണ്. 3120 എംഎഎച്ച് ബാറ്ററിയാണ് ഈ അൾട്ര കോംപാക്ട് ഫോണിന് ഊർജം പകരുന്നത്. ആൻഡ്രോയ്ഡ് എൽ അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ആദ്യത്തെ എംഐയുഐ 6 ഉപകരണം കൂടിയാണ് എംഐ 4ഐ.

ഇന്ത്യയിൽ 12,999 രൂപയ്ക്ക് എംഐ 4ഐ ലഭിക്കും. ഫ്‌ലിപ്കാർട്ട് രജിസ്‌ട്രേഷൻ ഏപ്രിൽ 23ന് ആരംഭിച്ചു. വിൽപ്പന ഏപ്രിൽ 30ന് തുടങ്ങും. മെയ് മാസത്തിൽ ഹോങ്കോംഗ്, തയ്‌വാൻ, സിംഗപ്പൂർ, മലേഷ്യ, ഇന്തൊനേഷ്യ വിപണികളിലും എംഐ 4 ഐ അവതരിപ്പിക്കും.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഷവോമി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഹുഗോ ബാരയാണ് ഫോൺ അനാവരണം ചെയ്തത്. ഷവോമി സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ലീ ജുൻ, സഹസ്ഥാപകനും പ്രസിഡന്റുമായ ബിൻ ലിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

5 ഇഞ്ച് 1080പി ഫുൾ എച്ച്ഡി ഡിസ്‌പ്ലേയും സ്ലീക്ക് യൂണിബോഡി രൂപകൽപ്പനയുമാണ് എംഐ 4ഐയ്ക്കുള്ളത്. 441 പിപിഐയുമായി സുവ്യക്തമായ ഡിസ്‌പ്ലേ സാധ്യമാകുന്നു. പുതിയ സൺലൈറ്റ് ഡിസ്‌പ്ലേ സവിശേഷത ഓരോ പിക്‌സലിന്റെയും കോൺട്രാസ്റ്റ് ക്രമീകരിച്ച് ക്രിസ്റ്റൽ വ്യക്തതയുള്ള ചിത്രങ്ങൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും സാധ്യമാക്കുന്നു. മുൻനിര ആഗോള സപ്ലയർമാരായ ക്വാൽകോം, സാംസസംഗ്, കോണിങ്ങ്,
സോണി എന്നിവരിൽ നിന്നുള്ള ഘടകങ്ങളുടെ ഒത്തിണക്കമാണ് എംഐ 4ഐയെ മനോഹരസൃഷ്ടിയാക്കുന്നത്.

ഫോക്‌സ്‌കോണുമായുള്ള നിർമാണപങ്കാളിത്തത്തിലാണ് മദർബോർഡ് ഒരുക്കിയത്. ഏറ്റവും ചെറുതും കനം കുറഞ്ഞതുമായ ഇത്തരമൊരു മദർ ബോർഡ് അപൂർവമാണ്. 3120 എംഎഎച്ച് ബാറ്ററിക്ക് ഇത് സ്ഥലമൊരുക്കുന്നു. ഒന്നര ദിവസത്തെ സാധാരണ ഉപയോഗത്തിന് ഇത് പര്യാപ്തമാണ്. 5 ഇഞ്ച് പ്രീമിയം ശ്രേണി ഉപകരണങ്ങളിൽ ശരാശരി 38 ശതമാനം ബാറ്ററിശേഷിയാണ് ഇത് ഉറപ്പാക്കുന്നത്. ഐ ഫോൺ 6 ബാറ്ററിയെക്കാൾ 72 ശതമാനം കൂടുതൽ ശേഷിയും.

മികവും വേഗവും ഉറപ്പാക്കാൻ രണ്ടാം തലമുറ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 615 ഒക്ട കോർ 64 ബിറ്റ് പ്രോസസർ, 2 ജിബി എൽപിഡിഡിആർ 3 റാം, 16 ജിബി ഓൺബോർഡ് ഫ്‌ളാഷും എംഐ 4ഐ സ്വായത്തമാക്കിയിട്ടുണ്ട്. 4ജി ഡ്യുവൽ സിം സ്ലോട്ടുകളോടു കൂടിയാണ് ഈ സ്മാർട്ട്‌ഫോൺ ലഭിക്കുക. 13 എംപി എഫ് 2.0 പിൻക്യാമറ ഗംഭീരമായ ചിത്രങ്ങൾ, എച്ച്ഡിആർ മോഡിൽ സാധ്യമാക്കുന്നു.80 ഡിഗ്രി വൈഡ് ആംഗിൾ ലെൻസോടു കൂടിയ 5 എംപി മുൻക്യാമറ മികച്ച സെൽഫികളെടുക്കാൻ ഉത്തമമാണ്.