ആൻഡി എക്‌സോട്ടിക്

Posted on: April 18, 2015

iBall-Andi-Xotic-big

ഐബോൾ ആൻഡി സീരിസിലെ പുതിയ 3 ജി സ്മാർട്ട്‌ഫോൺ ആൻഡി 5എം എക്‌സോട്ടിക് 2ജിബി വിപണിയിൽ അവതരിപ്പിച്ചു. ഒക്ട കോർ 1.3 ജിഗ്‌ഹെർട്‌സ് കോർട്ടെക്‌സ് എ7 അഡ്വാൻസ്ഡ് പ്രോസസർ. 5 ഇഞ്ച് സ്‌ക്രീൻ. 960 X 540 (220 പിപിഐ) ഡിസ്പ്ല. 2 ജിബി റാം. 16 ജിബി ഇന്റേണൽ സ്റ്റോറേജ്. 32 ജിബി എക്‌സ്റ്റേണൽ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്‌ചെയ്യും. കനം 9.3 എംഎം. കിറ്റ്കാറ്റ് 4.4 ഓപറേറ്റിംഗ് സിസ്റ്റം ആവശ്യമെങ്കിൽ 5.0 ലോലിപോപ്പ് ആയി അപ്‌ഗ്രേഡ് ചെയ്യാനാകും.

ബിഎസ്‌ഐ സെൻസർ, ഡ്യുവൽ എൽഇഡി ഫ്‌ലാഷ് എന്നിവയോടുകൂടിയ 8 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ. വീഡിയോകോളിംഗ് സൗകര്യമുള്ള 3.2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ആൻഡി എക്‌സോട്ടിക്കിനുണ്ട്. പാനോരമ വ്യു, ഫേസ് ബ്യൂട്ടി ഓപ്ഷൻ എന്നിവയും എക്‌സോട്ടിക്കിലെ ക്യാമറയുടെ പ്രത്യേകതയാണ്. 2000 എംഎഎച്ച് ബാറ്ററിയാണ് എക്‌സോട്ടിക്കിന് ഊർജം പകരുന്നത്.

21 എംബിപിഎസ് ഡൗൺലിങ്ക് സ്പീഡും 5.6 എംബിപിഎസ് അപ്‌ലിങ്ക് സ്പീഡുമുള്ള 3ജി ഡ്യുവൽ സിം സ്മാർട്ട്‌ഫോൺ ആണ് ആൻഡി എക്‌സോട്ടിക്. എഡജ്,ജിപിആർഎസ്, 900/1800 മെഗ്‌ഹെർട്‌സ് ജിഎസ്എം നെറ്റ് വർക്കിന് അനുയോജ്യമാണ്. പ്രോക്‌സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ, ജി-സെൻസർ, ബ്ലൂടൂത്ത്4.0, ഇഡിആർ, ബ്ലൂടൂത്ത് റ്റീതറിംഗ്, ജിപിഎസ്, എജിപിഎസ്, വൈ ഫൈ, യുഎസ്ബി റ്റീതറിംഗ് തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഇന്റർനെറ്റ് പങ്കുവയ്ക്കാൻ വൈ ഫൈ ഹോട്ട്‌സ്‌പോട്ട് സൗകര്യവും ആൻഡി എക്‌സോട്ടിക്കിലുണ്ട്. 8,199 രൂപയാണ് ആൻഡി 5എം എക്‌സോട്ടിക് 2ജിബിയുടെ വില.