മോട്ടറോള എഡ്ജ് 50 പ്രോ അവതരിപ്പിച്ചു

Posted on: April 9, 2024

കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച 5G സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള തങ്ങളുടെ പുതിയ എഡ്ജ് 50 പ്രോ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ എ ഐ പവര്‍ഡ് പ്രോ ഗ്രേഡ് ക്യാമറയുമായാണ് മോട്ടോറോള എഡ്ജ് 50 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. സെഗ്മെന്റിലെ ഏറ്റവും വിശാലമായ അപ്പേര്‍ച്ചര്‍ (എഫ്/1.4) ഓ ഐ എസ്സ് ഉള്ള പ്രൈമറി 50എം പി 2യു എം ക്യാമറ, ടെലിഫോട്ടോ ലെന്‍സ്, 30എക്‌സ് ഹൈബ്രിഡ് സൂം, സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന 50എം പി സെല്‍ഫി ക്യാമറ, ഓട്ടോ ഫോക്കസ് എന്നിവയും പ്രേത്യേകതകളാണ്.

144ഹെര്‍ട്‌സ് റിഫ്രഷ് നിരക്ക്, 10 ബിറ്റ് എച്ച് ഡി ആര്‍10+, 2000 നിട്‌സ് പീക്ക് ബ്രൈറ്റ്‌നസ്സ് എന്നിവയും ലോകത്തിലെ ആദ്യ 1.5കെ ട്രൂ കളര്‍ പാന്റോണ്‍ ഉള്ള 3ഡി കര്‍വ്ഡ് ഡിസ്‌പ്ലേ ഫോണുമാണ് എഡ്ജ് 50 പ്രോ. മെറ്റല്‍ ഫ്രെയിമുകള്‍ക്കൊപ്പം സിലിക്കണ്‍ വീഗന്‍ ലെതര്‍ ഫിനിഷില്‍ രൂപകല്പന ചെയ്തിരിക്കുന്നു. കൂടാതെ, ലോകത്തിലെ ആദ്യത്തെ കൈകൊണ്ട് നിര്‍മ്മിച്ച മൂണ്‍ലൈറ്റ് പേള്‍ ഫിനിഷ് ഡിസൈനും ഐ പി68 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷനും ഉള്‍പ്പെടുന്നുണ്ട്.

എ ഐ ജനറേറ്റീവ് തീമിംഗ്, എ ഐ ഫോട്ടോ എന്‍ഹാന്‍സ്മെന്റ് എഞ്ചിന്‍, എ ഐ അഡാപ്റ്റീവ് സ്റ്റെബിലൈസേഷന്‍ എന്നിവ ഉള്‍പ്പെടെ മോട്ടോ എ ഐ ഉപയോഗിച്ച് മോട്ടറോള എഡ്ജ് 50 പ്രോയില്‍ അനേകം നേറ്റീവ് എ ഐ സവിശേഷതകളുണ്ട്. സ്നാപ്ഡ്രാഗണ്‍ 7 ജന്‍ 3 ആണ് ഫോണിന് കരുത്ത് പകരുന്നത്. 125 വാട്ട് ടര്‍ബോപവര്‍ ചാര്‍ജിംഗ്, 10 വാട്ട് റിവേഴ്‌സ് പവര്‍ ഷെയറിങ് എന്നിവയ്ക്കൊപ്പം സെഗ്മെന്റിന്റെ ആദ്യത്തേ ടര്‍ബോപവര്‍ 50 വാട്ട് വയര്‍ലെസ് ചാര്‍ജിംഗുമുണ്ട്.

ലക്സ് ലാവെന്‍ഡര്‍, ബ്ലാക്ക് ബ്യൂട്ടി സിലിക്കണ്‍ വീഗന്‍ ലെതര്‍ ഫിനിഷ്, മൂണ്‍ ലൈറ്റ് പേള്‍ അസറ്റേറ്റ് ഫിനിഷ് എന്നീ മൂന്നു വേരിയന്റുകളില്‍ ലഭ്യമായ മോട്ടറോള എഡ്ജ് 50 പ്രോ ഏപ്രില്‍ 9ന് 12 മണി മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ വില്‍പ്പനയ്ക്കെത്തും. 8 ജിബി റാം +256 ജിബി സ്റ്റോറേജ് വേരിയന്റിന് (68 വാട്ട് ചാര്‍ജറിനൊപ്പം) 31,999 രൂപയും 12ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് (125 വാട്ട് ചാര്‍ജറിനൊപ്പം) 35,999 രൂപയുമാണ് പ്രാരംഭകാല വില. ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ഓഫറുകള്‍ ഉപയോഗിച്ച് അധിക കിഴിവിലൂടെ 27,999 രൂപ മുതല്‍ ഫോണ്‍ സ്വന്തമാക്കാം.