വാഷിംഗ് മെഷീനില്‍ എഐ സാങ്കേതിക വിദ്യയുമായ് സാംസംഗ്

Posted on: March 30, 2024

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ് പുതിയ എഐ എക്കോബബിള്‍ ഫുള്ളി ഓട്ടൊമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ ശ്രേണി അവതരിപ്പിച്ചു. 70% കുറവ് കറന്റും 50% കുറവ് വാഷ് ടൈമും 45.5% തുണികള്‍ക്ക് സംരക്ഷണവും പ്രദാനം ചെയ്യുന്ന ഈ ശ്രേണി
എഐ വാഷ്, ക്യു ഡ്രൈവ്, ഓട്ടോ ഡിസ്‌പെന്‍സ് തുടങ്ങിയ അത്യാധുനിക സവിശേഷതകളടങ്ങിയ 11 കിലോ വിഭാഗത്തിലെ ആദ്യ വാഷിംഗ് മെഷീനാണ്.

പുതിയ എഐ വാഷ് ഫീച്ചര്‍ ലോഡിന്റെ ഭാരം മനസിലാക്കുകയും വെള്ളത്തിന്റെയും ഡിറ്റര്‍ജന്റിന്റെയും അളവ് മനസിലാക്കി തുണിയുടെ മൃദുത്വം മനസിലാക്കുകയും അതിനെ സംരക്ഷിക്കുന്ന രീതിയില്‍ കഴുകുകയും കറങ്ങുന്ന സമയം ക്രമീകരിക്കുകയും ചെയ്യുന്നു.

കൂടാതെ, ബബിള്‍ സാങ്കേതികവിദ്യയും ഡൈനാമിക് ഡ്രം റൊട്ടേഷനും അധിക വാട്ടര്‍ ഷോട്ടുകളും സംയോജിപ്പിച്ച് വേഗത്തില്‍ ഡിറ്റര്‍ജെന്റ് തുണികളുമായി ചേരാനായി കൂടുതല്‍ ശക്തമായ കുമിളകള്‍ സൃഷ്ടിച്ച് അലക്ക് സമയം 50 ശതമാനം കുറയ്ക്കുന്നതാണ് ക്വിഡ്രൈവ് സാങ്കേതിക വിദ്യ.