ഫോണ്‍ – 2എ സ്മാര്‍ട്ട്‌ഫോണുമായി നത്തിംഗ്

Posted on: March 8, 2024

കൊച്ചി : ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിംഗ് പുതിയ സ്മാര്‍ട്ട്ഫോണ്‍ – 2എ പുറത്തിറക്കി. ഉപഭോക്തൃ ആവശ്യങ്ങളെല്ലാം പരിഗണിച്ച് തയ്യാറാക്കിയ ഫോണ്‍ തനത് പ്രോസസര്‍, അസാധാരണ 50 എംപി ഡ്യുവല്‍ പിന്‍ ക്യാമറ, എക്‌സ്ട്രാ ബ്രൈറ്റ് ഫ്‌ലെക്‌സിബിള്‍ അമോലെഡ് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുന്നതാണ്.

മികച്ച വേഗവും കൃത്യതയും വ്യക്തതയും കാര്യക്ഷമതയും ഊര്‍ജ്ജശേഷിയും വാഗ്ദാനം ചെയ്യുന്നു. ഫോണ്‍ 2എ മൂന്ന് മോഡലുകളിലായാണ് വിപണിയിലെത്തുന്നത്. 8ജിബി /128ജിബിക്കു 23,999രൂപ, 8ജിബി/ 256ജിബിക്കു 25,999രൂപ, 12ജിബി/ 256ജിബി ക്കു 27,99 എന്നിങ്ങനെയാണ് വില. നിബന്ധനകള്‍ക്ക് വിധേയമായി പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

സ്മാര്‍ട്ട് ഫോണിന് പുറമെ നത്തിംഗ് സബ് ബ്രാന്‍ഡായ സിഎംഎഫിനു കീഴില്‍ ബഡ്സും നെക്ക്ബാന്‍ഡ് പ്രോയും പുറത്തിറക്കുന്നുണ്ട്. ആദ്യത്തെ 50 ഡിബി ഹൈബ്രിഡ് എഎന്‍സി ഉപകരണമാണ് നെക്ക്ബാന്‍ഡ് പ്രോ. മികവുറ്റ ശബ്ദ നിലവാരം ഉറപ്പു നല്‍കുന്നതാണ് ഉത്പന്നങ്ങള്‍. ബഡ്സിന്റെ പ്രാരംഭ വില 2,299 രൂപയാണ്. നെക്ക്ബാന്‍ഡ് പ്രോയ്ക്ക് 1,799 രൂപയാണ് പ്രാരംഭ വില.

നത്തിംഗ് ബഡ്സ് മാര്‍ച്ച് 8 മുതലും നെക്ക്ബാന്‍ഡ് പ്രോ മാര്‍ച്ച് 11 മുതലും വില്‍പ്പന ആരംഭിക്കും. രണ്ട് ഉല്‍പ്പന്നങ്ങളും ഫ്‌ലിപ്പ്കാര്‍ട്ട്, മിന്ത്ര, ക്രോമ, വിജയ് സെയില്‍സ് എന്നിവ മുഖേന ലഭ്യമാകും. വലിയ ചുവടുവയ്പ്പായ ഫോണ്‍ 2 എ പരമാവധി ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാള്‍ പെയ് പറഞ്ഞു.

TAGS: Nothing 2 A |