9999 രൂപയ്ക്ക് നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി

Posted on: March 2, 2024

കൊച്ചി : ഏറെ ജനപ്രിയമായ നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി. 2024 മാര്‍ച്ച് 8ന് വനിതാ ദിനത്തില് പുതിയ മോഡല് ഇന്ത്യയില് വില്പനക്കെത്തും. 9999 രൂപ വിലയില് ആമസോണ് സ്‌പെഷ്യല്‌സ്, എച്ച്എംഡി ഡോട്ട് കോം എന്നിവ വഴി എക്‌സ്‌ക്ലൂസീവായി ഉപഭോക്താക്കള്ക്ക് ഫോണ് സ്വന്തമാക്കാം. സ്‌നാപ്ഡ്രാഗണ് 480 പ്ലസ് 5ജി ചിപ്‌സെറ്റ്, 4ജിബി റാം, മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്.

2ജിബി വെര്‍ച്വല്‍ റാം ഉള്‍പ്പെടെ 6ജിബി റാം+128ജിബി റോം ശേഷിയാണ് ഫോണിന്. അതിശയിപ്പിക്കുന്ന 6.56എച്ച്ഡി+ 90ഹേര്ട്‌സ് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 ഡിസ്‌പ്ലേ മികച്ച കാഴ്ച്ചാനുഭവം നല്കും. 50എംപി എഎഫ് മെയിന്‍\ക്യാമറ, രണ്ട് അധിക 2എംപി ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഗ്രേഡ് ഗ്യാരണ്ടി എന്നിവയുമുണ്ട്.

സോ പര്‍പ്പിള്‍, സോ ഗ്രേ എന്നീ നിറങ്ങളിലാണ് നോക്കിയ ജി42 5ജിയുടെ 6ജിബി വേരിയന്റ് വരുന്നത്. ഇതോടൊപ്പം വരുന്ന സമ്മറില് മാറ്റലുമായി സഹകരിച്ച് ബാര്‍ബി ഫ്‌ളിപ്പ് ഫോണ് ഉഉള്‍പ്പെടെ ഒറിജിനല്‍ ഡിവൈസുകളുടെ ഒരു ശ്രേണി പുറത്തിറക്കാനും എച്ച്എംഡി ഒരുങ്ങുകയാണ്.