മോട്ടോ ജി24 പവര്‍ അവതരിപ്പിച്ച് മോട്ടറോള

Posted on: January 31, 2024

കൊച്ചി : മോട്ടോ ജി24 പവര്‍ അവതരിപ്പിച്ച് മോട്ടറോള. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 14 ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. അള്‍ട്രാ പ്രീമിയം ഡിസൈന്‍, കരുത്തുറ്റ ബാറ്ററി 6 എംപി സെല്‍ഫി ക്യാമറ, 50 എംപി ക്വാഡ് പിക്സല്‍ ക്യാമറ,90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, ഡോള്‍ബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകള്‍, ഐപി52 വാട്ടര്‍ റിപ്പല്ലന്റ് ഡിസൈന്‍, 6.6” പഞ്ച്-ഹോള്‍ ഡിസ്പ്ലേയുമെല്ലാം മോട്ടോ ജി24 ന്റെ പ്രത്യേകതകളാണ്.

ഇങ്ക് ബ്ലൂ, ഗ്ലേസിയര്‍ ബ്ലൂ എന്നിങ്ങനെ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണ്. സ്മാര്‍ട്‌ഫോണിന്റെ പ്രാരംഭ വില 8,249 രൂപ. 4ജിബി + 128ജിബി, 8ജിബി + 128ജിബി എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്റുകളില്‍ യഥാക്രമം 8,999 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് എക്സ്ചേഞ്ചില്‍ അധികമായി 750 രൂപ കിഴിമുണ്ടാകും. മോട്ടോ ജി24 പവര്‍ ഫ്‌ലിപ്കാര്‍ട്ട്, Motorola.in എന്നിവയിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഫെബ്രുവരി 7-ന് വില്‍പ്പനയ്ക്കെത്തും

 

TAGS: Moto G24 Power |