മോട്ടറോള മോട്ടോ ജി34 5ജി വിപണിയിലെത്തുന്നു

Posted on: January 10, 2024

കൊച്ചി : സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, മോട്ടോ ജി34 5ജി ഈ മാസം 17 മുതല്‍ വിപണിയിലെത്തും. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി പ്രകടനത്തോടെ സ്നാപ്ഡ്രാഗണ്‍ 695 5ജി മൊബൈല്‍ പ്ലാറ്റ്ഫോമിനൊപ്പമാണ് മോട്ടോ ജി34 5ജി വരുന്നത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 14, 50 എം പി ക്യാമറ സിസ്റ്റം, ഡോള്‍ബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകള്‍, 120 ഹെര്‍ട്‌സ് 6.5” ഡിസ്പ്ലേ, തുടങ്ങി വിവിധ ഫീച്ചറുകളുണ്ട്.

ഓഷ്യന്‍ ഗ്രീന്‍ നിറത്തിലുള്ള സൂപ്പര്‍-പ്രീമിയം വീഗന്‍ ലെതര്‍ ഫിനിഷും ഐസ് ബ്ലൂ, ചാര്‍ക്കോള്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഈ സ്മാര്‍ട്‌ഫോണിന്റെ പ്രാരംഭ വില 9,999 രൂപയാണ്. 4ജിബി + 128ജിബി , 8ജിബി + 128ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ യഥാക്രമം 10,999 രൂപയ്ക്കും 11,999 രൂപയ്ക്കും ലഭിക്കും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് എക്സ്ചേഞ്ചില്‍ 1,000 രൂപ കിഴിവ് ലഭിക്കും.ജനുവരി 9-ന് ഉച്ച 12 മുതല്‍ 2 വരെ ഫ്‌ലിപ്കാര്‍ട്ടില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം.മോട്ടോ ജി34 5G ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോള.ഇന്‍ എന്നിവയിലും ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ജനുവരി 17 ഉച്ചയ്ക്ക് 12 മുതല്‍ വില്‍പ്പനയ്ക്കെത്തും.

രാജ്യത്തുടനീളമുള്ള വിശാലമായ ഉപഭോക്താക്കളിലേക്ക് ക്ലാസ് 5ജി സ്മാര്‍ട്ട്ഫോണ്‍ അനുഭവങ്ങള്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോട്ടോ ജി34 5ജി ലോഞ്ച് ചെയ്ത് സംസാരിച്ച ടി.എം. മൊബൈല്‍ ബിസിനസ് ഗ്രൂപ്പ് – ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ നരസിംഹന്‍ പറഞ്ഞു.