സോളിഡ് സ്റ്റേറ്റ് ഡ്രൈവ് ടി9 പുറത്തിറക്കി

Posted on: October 12, 2023

കൊച്ചി : സാംസംഗ് പുതുതലമുറ എക്‌സ്റ്റേണല്‍ സ്റ്റോറേജ് ഡിവൈസ് ആയ പോര്‍ട്ടബിള്‍ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് (എസ് എസ് ഡി) ടി9 പുറത്തിറക്കി. 4ടിബി വരെ സ്റ്റോറേജ്, അതിവേഗ ഡാറ്റ ട്രാന്‍സ്ഫര്‍, ഉയര്‍ന്ന മെമ്മറി, സുസ്ഥിരത, ഉപയോഗക്ഷമത, സൗകര്യപ്രദമായ ഡിസൈന്‍ എന്നിവ എസ് എസ് ഡി ടി9ന്റെ പ്രത്യേകതകളാണ്.

ടി9ലെ 3.2 ജനറേഷന്‍ 2×2 യു എസ് ബി സെക്കന്‍ഡില്‍ 2000 എംബിവരെ കാര്യക്ഷമതനല്‍കുന്നു. അഞ്ചുവര്‍ഷത്തെ ലിമിറ്റഡ് വാറന്റി ലഭ്യമാണ്. 12,799 രൂപ മുതലാണ് വില. ഉയര്‍ന്ന തോതില്‍ ഡാറ്റ മാനേജ്മെന്റ് ആവശ്യമായപ്രൊഫഷണലുകള്‍ക്ക് ഏറെ പ്രയോജനകരമാണ് എസ് എസ് ഡി ടി9 എന്നു സാംസംഗ് ഇന്ത്യ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് എന്റര്‍പ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റ് പുനീത് സേഥി പറഞ്ഞു.