മികച്ച ഫീച്ചറുകളുമായി ലാവ ബ്ലേസ് പ്രോ 5ജി വിപണിയില്‍

Posted on: October 3, 2023

കൊച്ചി : ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ ലാവ 12,499 രൂപയ്ക്ക് മികച്ച ഫീച്ചറുകളുമായി ലാവ ബ്ലേസ് പ്രോ 5ജി വിപണിയിലിറക്കി. 128 ജിബി സ്റ്റോറേജും 16ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി റാമും ഉള്ള ആന്‍ഡ്രോയിഡ് 13 ബ്ലോയര്‍ ഫ്രീ ഒസാണ് ബ്ലേസ് പ്രോ 5 ജി നല്‍കുന്നത്.

ഒക്‌റ്റോബര്‍ 3 മുതല്‍ ലാവയുടെ റീട്ടെയില്‍ നെറ്റ്വര്‍ക്കിലും ആമസോണിലും ലഭ്യമാകും. നിറംമാറുന്ന ബാക്ക്പാനല്‍ ഫീച്ചര്‍ ചെയ്യുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ സ്റ്റാറി നൈറ്റ്, റേഡിയന്റ് പേള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകും.

6.78 ഇഞ്ച് 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേയാണ് ബ്ലേസ് പ്രോ 5ജിയുടെ സവിശേഷതകളിലൊന്ന്. ഇത് മള്‍ട്ടിമീഡിയ ഉപഭോഗം, ഗെയിമിംഗ്, ഉത്പ്പാദനക്ഷമത ടാസ്‌ക്കുകള്‍ എന്നിവയ്ക്ക് ഏറെ അനുയോജ്യമാണ്. മുന്‍ ക്യാമറയില്‍ 8 എംപി ക്യാമറയും സ്‌ക്രീന്‍ ഫ്‌ളാഷും ഉണ്ട്.

സ്മാര്‍ട്ട്‌ഫോണിന്റെ നൂതന ക്യാമറ സോഫ്‌റ്റ്വെയര്‍, എഐഅധിഷ്ഠിത ഒപ്റ്റിമൈ സേഷനുകളിലൂടെ ചിത്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു, ഇത് ഓരോ ഷോട്ടും മികച്ചതാക്കുന്നു. 5000എംഎഎച്ച് ബാറ്ററി ഫോണിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നു. ഫാസ്റ്റ് ചാര്‍ജിങ്ങിനായി ബോക്‌സില്‍ 33 ഡടൈപ്പ്-സി ചാര്‍ജറുമുണ്ട്.