മൈജി കെയർ ഓൺ വീൽസ് സർവീസ് തുടങ്ങി

Posted on: January 5, 2021

കോഴിക്കോട് : ഇന്ത്യയില്‍ ആദ്യമായി സ്മാര്‍ട് ഫോണ്‍, ലാപ്‌ടോപ് എന്നിവയ്ക്ക് മാത്രമായി സഞ്ചരിക്കുന്ന സര്‍വീസ് സെന്റര്‍ ഒരുക്കി മൈജി. മൈജി കെയര്‍ ഓണ്‍വീല്‍സ് എന്ന വാഹനം ഉപഭോക്താക്കളുടെ അരികിലെത്തി ഗാഡ്ജറ്റുകള്‍ സര്‍വീസ് ചെയ്തുനല്‍കും.

കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് മാത്രമാണ് സേവനം ഇപ്പോള്‍ ലഭ്യമെങ്കിലും മറ്റിടങ്ങളിലേക്കും ഉടന്‍ വ്യാപിപ്പിക്കും. ഇലക്ടോണിക്‌സ് ഉത്പന്നങ്ങളുടെ
ആക്‌സസറീസ് നേരിട്ട് വാങ്ങാനും വാഹനത്തില്‍ സൗകര്യമുണ്ടായിരിക്കും.

ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുമ്പോള്‍ മനുഷ്യ ശരീരത്തില്‍ നിന്നുമുള്ള സ്റ്റാറ്റിക് ഇലക്ട്രിസിറ്റി മൂലം ഗാഡ്ജറ്റുകളുടെ മദര്‍ ബോര്‍ഡുകള്‍ കേടാവുന്നത് ഒഴിവാക്കാന്‍ പ്രത്യേക ഇഎസ്ഡി പ്രൊട്ടക്ടഡ്
ലാബ് ആണ് മൈജി ഓണ്‍ വീല്‍ സില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8129 2288 66

TAGS: Myg |