നോക്കിയ സി3 

Posted on: September 18, 2020

കൊച്ചി: നോക്കിയ സി 3 സ്മാര്‍ട്ട് ഫോണുകളുടെ വില്പന എച്ച്എംഡി ഗ്ലോബല്‍ ആരംഭിച്ചു. ഇന്ത്യയ്ക്കായി രാജ്യത്തുതന്നെ നിര്‍മിച്ച സ്മാര്‍ട്ട് ഫോണാണ് നോക്കിയ സി3. 5.99 ഇഞ്ച് സ്‌ക്രീന്‍, ദിവസം മുഴുവന്‍ ബാറ്ററി, ഗുണനിലവാരമുള്ള ക്യാമറ തുടങ്ങിയവ നോക്കിയ സി 3 യുടെ സവിശേഷതകളാണ്.

ആന്‍ഡ്രോയിഡ് 10 അനുഭവം പ്രദാനം ചെയ്യുന്ന ഫോണിന്റെ 2 ജിബി 16 ജിബിക്ക് 7,499 രുപയും 3 ജിബി 32 ജിബിക്ക് 8,999 രൂപയുമാണു വില. ഒരു വര്‍ഷത്തെ റിപ്പെയ്‌സ്‌മെന്റ് ഗ്യാരന്റിയുണ്ട്.

 

TAGS: Nokia C 3 |