മോട്ടോ ജി 5 പ്ലസ് വിപണിയില്‍

Posted on: September 14, 2020

 

മോട്ടറോള ഏറ്റവും പുതിയ മോഡലായ മോട്ടോ ജി 9 പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി പ്രോസസറിന്റെ കരുത്തിലെത്തുന്ന ഫോണ്‍ 5ജി സാങ്കേതികവിദ്യയിലുള്ളതാണ്.

നാല് ജി ബി,  128 ജി ബി സ്റ്റോറേജ് മോഡലിന് ഏകദേശം 31,000 രൂപ വില വരും. ഹൈബ്രിഡ് ഡ്യൂവല്‍ സിം സ്ലോട്ടാണ് ഫോണിനുള്ളത്. 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി. പ്ലസ് മാക്‌സ് വിഷന്‍ ഡിപ്ലേ ഫോണിന് നല്‍കിയിട്ടുണ്ട്.

മോട്ടോ ജി 9 പ്ലസ് എച്ച്.ഡി.ആര്‍. 10 സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 64 എം പി യാണ് പ്രധാന ക്യാമറ. കൂടാതെ എട്ട് എം പി അള്‍ട്രാവൈഡ് സെന്‍സര്‍, രണ്ട് എം പി മാക്രോ സെന്‍സര്‍, രണ്ട് എം പി ഡെപ്ത് സെന്‍സര്‍ എന്നിവയും പിന്നിലുണ്ട്. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ.

TAGS: Moto G9 Plus |