സാംസംഗ് ഗാലക്‌സി എം51

Posted on: September 12, 2020


 സാംസംഗ് ഗാലക്‌സി  സീരിസിലെ പുതിയ മോഡലായ എം 51 ഇന്ത്യയിലവതരിപ്പിച്ചു. 7000 എംഎഎച്ച് ബാറ്ററിയാണ് എം51 ന്റെ മുഖ്യ സവിശേഷത. ക്വാഡ് റിയര്‍ ക്യാമറ, കോണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷ, എട്ട് ജിബി റാം തുടങ്ങിയവയും സവിശേഷതകളാണ്.

64  എംപിയാണ് പ്രധാന ക്യാമറ, കുടാതെ 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍, അഞ്ച് എം.പി. മാക്രാ, സബ് എംപി ഡെപ്ത് സെന്‍സര്‍ എന്നിവയും പിന്നിലുണ്ട്. 32 എംപി യാണ് സെല്‍ഫി ക്യാമറ. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ്, റിവേഴ്ചാര്‍ജിംഗ് തുടങ്ങിയവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ആകാന്‍ 115 മിനിട്ട് മതി. ആറ് ജി.ബി. 128 ജി.ബി. മോഡലിന് 24,999 രൂപയാണ് വില. എട്ട് ജി.ബി. റാം 128 ജി. ബി. മോഡലിന് 26,999 രൂപയും. 18ന്
മസോണിലും സാംസംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫോണ്‍ വിത്പനയ്‌ക്കെത്തും. തെരഞെഞ്ഞെടുത്ത സാംസംഗ് സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും.