റിയല്‍മി 7 വിപണിയില്‍

Posted on: September 7, 2020

കൊച്ചി: റിയല്‍ മി 7 സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കി. മികച്ച കാമറകളും അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഉള്‍പ്പെടുന്നതാണ് ഈ സീരീസ്. മീഡിയടെക് ഹെലിയോ ജി95 എസ്ഒസി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. 8 എംപി 119 ഡിഗ്രി അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സ്, മാക്രോലെന്‍സ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോര്‍ട്രെയിറ്റ് ലെന്‍സ് എന്നിവയും ഫോണിലുണ്ട്. 26 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ്, 5000 എംഎഎച്ച് ബാറ്ററി. മിസ്റ്റ് വൈറ്റ്, മിസ്റ്റ് ബ്ലു നിറങ്ങളില്‍ ലഭ്യമാണ്.

6 ജിബി + 64 ജി ബി വില 14,999 രൂപയാണ്. 8ജിബി + 128 ജിബി വില 16,999 രൂപ. 65 വോട്ട് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജുള്ള സ്മാര്‍ട്ട്‌ഫോണാണ് 7 പ്രോ.മിറര്‍ വൈറ്റ്, മിറര്‍ ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്. 6 ജിബി + 128 ജിബി ക്ക് 19,999 രൂപ, 8 ജിബി + 256 ജിബിക്ക് 21,999 രൂപയുമാണ് വില.

 

TAGS: Realme 7 |