ഇന്‍ഫിനിക്‌സ് സീറോ 8

Posted on: September 1, 2020


ഇന്‍ഫിനിക്‌സ് സീറോ 8 വിപണിയില്‍ അവതരിപ്പിച്ചു. കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. എട്ട് ജി.ബി, 128 ജി.ബി. മോഡലിന് ഏകദേശം 19,200 രൂപ വരും. 31 മുതല്‍ വില്പന ആരംഭിക്കും. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

90 ഹെട്‌സ് റിഫ്രഷ് റേറ്റോടു കൂടിയ 6.85 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസാണ് ഡിസ്‌പ്ലേയാണു കമ്പനി നല്‍കിയിട്ടുള്ളത്. മീഡിയടെക് ഹെലിയോ ജി 90 ടി എസ്.ഒ.സി. പ്രോസസറാണ് ഫോണിന്റെ കരുത്ത്. ര്‍, 8 ജിബി റാം എന്നിവയാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നത്.

64 മെഗാപിക്‌സല്‍, എട്ട് മെഗാപിക്‌സല്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, ഡെപ്ത് സെന്‍സര്‍, അള്‍ട്രാ നെറ്റ് വീഡിയോ ക്യാമറ എന്നിവ പിന്നിലെ ക്യാമറാ സംവിധാനം ഉറപ്പുനല്‍കുന്നുണ്ട്.

മുന്നില്‍ സെല്‍ഫിക്കായി 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എട്ട് മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സും ഉണ്ട്. 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംങ്ങോടു കൂടിയ 4,500 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്. സൈഡിലായി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

TAGS: Infinix Zero8 |