സെൻഫോൺ 7

Posted on: August 22, 2020

മുംബൈ: സെന്‍ഫോണ്‍ സീരീസില്‍ രണ്ടു പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടെക് വിദഗ്ധരായ അസ്യൂസ്. ഈ മാസം 26 നാണ് സെന്‍ ഫോണ്‍ 7, 7 പ്രോ മോഡലുകള്‍ വിപണിയിലെത്തുക.

മുന്‍ മോഡലിനു സമാനമായി ഫ്‌ളിപ്പ് ക്യാമറ തന്നെയാകും പുതിയ മോഡലുകളുടേയും പ്രത്യേകത. കൂടാതെ 7 പ്രോ മോഡലില്‍ 5ജി സാങ്കേതികവിദ്യയും ഉണ്ടാകും. 1 പ്രോയ്ക്ക് ഒരു സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് പ്രോസസര്‍ നല്‍കിയപ്പോള്‍ 7ന് 4ജി അധിഷ്ഠിത സ്ത്രാപ്ഡ്രാഗണ്‍ 425 പ്രൊസസറാണു നല്‍കിയത്. 5000 എം.എ.എച്ചാകും ബാറ്ററി.

 

TAGS: Asus ZenFone |