ഐക്യു 5 സ്മാർട്ട്‌ഫോൺ ശ്രേണി അവതരിപ്പിച്ചു

Posted on: August 20, 2020


വിവോയുടെ സഹബ്രാന്‍ഡായ ഐ.ക്യു. അഞ്ചാം ശ്രേണി ഫോണുകള്‍ വിപണിയിലെത്തിച്ചു. ഐക്യൂ 5, ഐക്യൂ 5 പ്രോ സ്മാര്‍ട്‌ഫോണുകളില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് ഹോള്‍-പഞ്ച് ഡിസ്‌പ്ലേയാണു നല്‍കിയിട്ടുള്ളത്.

എച്ച്.ഡി.ആര്‍ 10 പ്ലസ് പിന്തുണയുള്ള ഫുള്‍ എച്ച്.ഡി. പ്ലസ് അമോലെഡ് ഡിസ്‌പ്ലേ മികച്ച ദൃശ്യവിസ്മയമൊരുക്കും. 12 ജി.ബി. വരെ റാം വേരിയന്റുണ്ട്. ‌നാപ്ഡ്രാഗണ്‍ 865 എസ്.ഒ.സി. ആണ് ഫോണിന്റെ കരുത്ത്. 5ജിയും സവിശേഷതയാണ്.

50 എം.പി, 13 എം.പി. വൈഡ് ആംഗിള്‍, 13 എംപി. എന്നിങ്ങനെ മൂന്നു സെന്‍സറാണ് ഐ.ക്യൂ. 5ലുള്ളത്. ഐക്യൂ 5 പ്രോയില്‍ എട്ട് എം.പിയുടെ ഒഐ.എസ്, 60 എക് ഡിജിറ്റല്‍ സൂം, 5 എക്‌സ് ഒപറ്റിക്കല്‍ സൂം എന്നീ സവിശേഷതകളുള്ള ടെലിസ്‌കോപ്പ് സെന്‍സര്‍ കൂടി വരും. 16 എം.പിയാണ്സെല്‍ഫി ക്യാമറ. രണ്ട് മോഡലിലും ഇന്‍ ഡിപ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്.

55 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോള്ള 4,500 എം.എ.എച്ച്. ബാറ്ററിയാണ് ഐക്യൂ 5ലുള്ളത്. അതേസമയം 5 പ്രോയില്‍ മോഡല്‍ 4,000 എം.എ.എച്ച്. ബാറ്ററിയാണ് വരുന്നതെങ്കിലും 120 വാട്‌സ് ഫാറ്റ് ചാര്‍ജിംഗ് പിന്തുണയുണ്ട്.

 

TAGS: IQ5 Smartphone |