റിയല്‍മി സി 15

Posted on: August 1, 2020

റിയല്‍മിയുടെ ഏറ്റവും എന്‍ട്രി ലെവല്‍ മോഡലായ സി 15 പുറത്തിറക്കി. മീഡിയടെക് ഹെലിയോ ജി 35 എസ്.ഒ.സി. പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ജി.ബി 64 ജി.ബി. വേരിയന്റിന് ഏകദേശം 10,300 രൂപ വരും.

നാല് ജി.ബി, 64 ജി.ബി. വേരിയന്റിന് ഏകദേശം 11,300 രൂപ യും നാല് ജി.ബി, 128 ജി.ബി. മോഡലിന് ഏകദേശം 12,900 രൂപയും വിലവരും. മോഡല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണു കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

6.5 ഇഞ്ച് എച്ച്.ഡി. പ്ലസ് എല്‍.സി.ഡി. ഡിപ്ലേയാണ് ഫോണിനുള്ളത്. 13 എം.പി, എട്ട് എം.പി. അള്‍ട്രാവൈഡ് സെന്‍സര്‍, രണ്ട് എം.പി. മാക്രോ സെന്‍സര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സര്‍ എന്നിവയാണ് പിന്നിലുള്ളത്. എട്ട് എം.പിയലാണ് സെല്‍ഫി ക്യാമറ. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ്ങോടുകൂടിയ 6,000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്.

TAGS: Realme C 15 |