April 2024
എച്ച് പി സ്പ്രോക്കറ്റ് പ്ലസ് പ്രിന്റര്‍
Posted on: October 26, 2018
കൊച്ചി : എച്ച് പി പുതിയ ഫോട്ടോ പ്രിന്ററായ എച്ച് പി സ്പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു. എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ളതാണ് പുതിയ പ്രിന്റര്‍. മറ്റ് ഉപകരണങ്ങളെ അപേക്ഷിച്ച് 30 ശതമാനം വലിയ 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതാണ് പുതിയ പ്രിന്റര്‍. കറുപ്പും ചുവപ്പും നിറങ്ങളില്‍ പ്രിന്റര്‍ ഇന്ത്യയില്‍ ലഭ്യമാകും.
കമ്പനിയുടെ ആന്‍ഡ്രോയിഡിലും ഐ ഒ എസ്സിലും പ്രവര്‍ത്തിക്കുന്ന സ്പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്ഗ്രേഡ് ചെയ്യാം. പ്രിന്ററില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകള്‍ നേരിട്ട് പ്രിന്റ് ചെയ്യാവുന്ന എംബഡെഡ് എക്സ്പീരിയന്‍സ് സംവിധാനമുണ്ട്.
ആപ്പുകള്‍ വഴി എടുക്കുന്ന ഫോട്ടോകളില്‍ എഴുത്തുകള്‍, ബോര്‍ഡറുകള്‍ സ്റ്റിക്കറുകള്‍, ഇമോജികള്‍ എന്നിവ പതിപ്പിച്ച് ഫോട്ടോ കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ കഴിയും. ഉപഭോക്താക്കളോടുള്ള തങ്ങളുടെ അടുപ്പമാണ് സ്പ്രോക്കറ്റിന്റെ നിര്‍മ്മാണത്തെ സ്വാധീനിച്ചത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നല്ല ഓര്‍മകളെ ഫോട്ടോകളാക്കി സൂക്ഷിക്കാന്‍ പുതിയ ഉത്പന്നം സഹായിക്കുമെന്നും എച്ച് പി ഇന്ത്യ എം.ഡി സുമീര്‍ ചന്ദ്ര പറഞ്ഞു.
എച്ച് പി സ്പ്രോക്കറ്റ് പ്രിന്റര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാം. ബ്ല്യൂട്ടൂത്ത് വഴിയാണ് ഇത് സാധ്യമാകുക. ശേഷം 2.3 : 3.4 ഇഞ്ച് ചിത്രങ്ങള്‍ സിങ്ക് ടെക്നോളജി വഴി പുറത്തെത്തിക്കാം. പ്രത്യേകമായി മഷിയോ മറ്റ് ഉത്പന്നങ്ങളൊ ഉപയോഗിക്കാതെ വെള്ളം കടക്കാത്ത നല്ല ഫോട്ടോകള്‍ ലഭ്യമാകും. 8999 രൂപയാണ് ആമസോണില്‍ വില. എച്ച് പി സിങ്ക് പേപ്പറുകള്‍ക്ക് 799 രൂപയാണ് വില.
TAGS: HP Sprocket Plus |