ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി വോഡഫോൺ സിആർഎം ആപ്പ്

Posted on: September 1, 2017

കൊച്ചി : ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് വേണ്ടി വോഡഫോൺ ബിസിനസ് സർവീസസ് കസ്റ്റർ മാനേജ്‌മെന്റ് ആപ്പായ വോഡഫോൺ സിആർഎം പുറത്തിറക്കി. പുതിയ ആപ്പ് ഏത് സ്ഥലത്തുള്ള ഉപഭോക്താക്കളെയും ഏത് സമയത്തും കണ്ടെത്തുന്നതിന് സംരംഭങ്ങളുടെ സെയിൽസ് വിഭാഗത്തിന് സാധിക്കത്തക വിധത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുമായി നടത്തുന്ന എല്ലാ ഇടപാടുകളും റെക്കോർഡ് ചെയ്യാനും സാധിക്കും.

ലീഡുകൾ കണ്ടെത്തുന്നതിനും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനും, മാർക്കറ്റിംഗ് ക്യാമ്പൈയ്‌നുകൾ നടത്തുന്നതിനും മെയിലുകളും അപ്പോയിന്റ്‌മെന്റുകളും കൈകാര്യം ചെയ്യുന്നതിനും എല്ലാം വോഡഫോൺ സിആർഎം സഹായിക്കുമെന്ന് വോഡഫോൺ ബിസിനസ് സർവീസസ് സീനിയർ വൈസ് പ്രസിഡണ്ട് അനിൽ ഫിലിപ്പ് പറഞ്ഞു. പുതിയ ഡിജിറ്റൽ ലോകത്ത് വോഡഫോണുമായി ചേർന്നുള്ള പുതിയ ആപ്പ് തയ്യാറാക്കുന്നതിൽ അതിയായ സന്തോഷമുണ്ട് ഷുഗർ സിആർഎം ബിസിനസ് ഡെവലപ്പ്‌മെന്റ് വൈസ് പ്രസിഡണ്ട് ലോറൻസ് ലിയോങ്ങ് പറഞ്ഞു.

TAGS: Vodafone |