ഗോൾഡ് ഐഫോൺ

Posted on: August 6, 2015

Apple-iPhone-6-Plain-Gold-B

ഐ ഫോൺ കൈയിലുണ്ടെന്ന് കരുതി ഇനി ജാഡ കാട്ടേണ്ട. നിങ്ങളുടെ ഐഫോൺ സ്വർണത്തിൽ തീർത്തതല്ലെങ്കിൽ പ്രത്യേകിച്ചും. സംഗതി സത്യമാണ്. 24 കാരറ്റ് ഗോൾഡ് പ്ലേറ്റ് ചെയ്ത ഐഫോൺ സൗദിയിൽ വിപണിയിൽ എത്തിക്കഴിഞ്ഞു. ഇ-കൊമേഴ്‌സ് സൈറ്റായ വാഡി ഡോട്ട്‌കോമാണ് (https://en-sa.wadi.com) ഗോൾഡ് ഐഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഗോൾഡ് & ഗ്ലോറി എന്ന കമ്പനിയാണ് ഗോൾഡ് പ്ലേറ്റഡ് ഐഫോൺ പുറത്തിറക്കിയിട്ടുള്ളത്.

സൗദിയിലും യുഎഇയിലുമുള്ള ഉപഭോക്താക്കൾക്കു മാത്രമെ ഗോൾഡ് ഐഫോൺ ഇപ്പോൾ ലഭ്യമാകുകയുള്ളു. ഓർഡർ നൽകിയാൽ 7 പ്രവൃത്തി ദിവസത്തിനുള്ളിൽ ഗോൾഡ് ഐഫോൺ കൈകളിലെത്തും. റോസ്, മാറ്റ്, പ്ലെയിൻ ഗോൾഡ് എന്നീ മൂന്ന് ഷേഡുകളിൽ ഗോൾഡ് ഐഫോൺ ലഭ്യമാണ്. 128 ജിബി സ്‌റ്റോറേജുള്ള ഗോൾഡ് ഐഫോൺ 6 ന് 12 മാസത്തെ വാറന്റിയും വാഡിഡോട്ട്‌കോം വാഗ്ദാനം ചെയ്യുന്നു.

ആപ്പിൾ ഐഫോൺ 6 (റോസ് ഗോൾഡ്) 15,499 സൗദിറിയാൽ (2,63,514 രൂപ)

ആപ്പിൾ ഐഫോൺ 6 (മാറ്റ് ഗോൾഡ്) 14,299 സൗദിറിയാൽ (2,43,110 രൂപ)

ആപ്പിൾ ഐഫോൺ 6 (പ്ലെയിൻ ഗോൾഡ്) 14,299 സൗദിറിയാൽ (2,43,110 രൂപ)