ഗ്രാൻഡ് പ്രൈം 4ജി

Posted on: August 4, 2015

Samsung-Grand-Prime-4G-Big

സാംസംഗ് ഇലക്‌ട്രോണിക്‌സിന്റെ പുതിയ സ്മാർട്ട് ഫോൺ ഗ്യാലക്‌സി ഗ്രാൻഡ് പ്രൈം 4ജി വിപണിയിലെത്തി. 4ജി ശ്രേണിയിൽ ഇന്ത്യയിലെ സാംസംഗിന്റെ 14-ാമത്തെ മോഡലാണിത്. ടിഡിഡി ബാൻഡിലും എഫ്ടിടി ബാൻഡിലും 4ജി സേവനം നൽകാൻ ഗ്യാലക്‌സി ഗ്രാൻഡ് പ്രൈമിന് കഴിയും. ഇടത്തരം ഫോണുകളുടെ വിപണിയിൽ ഗ്യാലക്‌സി ഗ്രാൻഡ് പ്രൈം 4ജിയിലൂടെ സാംസംഗ് സാന്നിധ്യം ഉറപ്പിക്കുകയാണ്.

വൈഡ് ആങ്കിൾ 5 എംപി ഫ്രണ്ട് ക്യാമറ, എൽഇഡി ഫ്‌ലാഷോടു കൂടിയ 8 എംപി പിൻ ക്യാമറ, 5 ഇഞ്ച് ക്യൂഎച്ച്ഡി സ്‌ക്രീൻ, എന്നിവയാണ് ഗ്രാൻഡ് പ്രൈമിന്റെ പ്രത്യേകതകൾ 1.2 ജിഗാഹെർട്ട്‌സ് ക്വാഡ് കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഗ്യാലക്‌സി ഗ്രാൻഡ് പ്രൈമിനു ഒരു ജിബി റാമും മൈക്രോ എസ്ഡി കാർഡ് വഴി 64 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേണൽ മെമ്മറിയുമാണുള്ളത്.

ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1 ഓപറേറ്റിംഗ് സിസ്റ്റം, സാംസംഗ് പ്രൊപ്പറൈറ്ററി ടച്ച് വിസ് യൂസർ ഇന്റർഫേസ്, 14 മണിക്കൂർ സ്റ്റാൻഡ് ബൈ ടൈമുള്ള 2,600 എംഎഎച്ച് ബാറ്ററി, ഡ്യുവൽ സിം എന്നിവയാണ് ഗ്യാലക്‌സി ഗ്രാൻഡ് പ്രൈം 4ജിയുടെ മറ്റു സവിശേഷതകൾ. വെള്ള, ഗ്രേ, ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഗ്രാൻഡ് പ്രൈമിന്റെ വില 11,100 രൂപ.