ലാവ പിക്‌സൽ വി1

Posted on: August 1, 2015

Lava-Pixel-V1-Big

ലാവ ഇന്റർനാഷണൽ  ആൻഡ്രോയ്ഡ് വൺ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന പിക്‌സൽ സീരീസ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കി. ലാവയുടെ പുതിയ പിക്‌സൽ സീരീസിലെ ആദ്യ സ്മാർട്ട്‌ഫോണായ പിക്‌സൽ വി1 ന്റെ വില 11,350 രൂപയാണ്.

ആൻഡ്രോയ്ഡ് വൺ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന പിക്‌സൽ വി1-ൽ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 5.1 ലോലിപോപ് വേർഷനാണ് ഉപയോഗിച്ചിരിക്കുന്നത്. പിക്‌സൽ വി1 ന്റെ ടച്ച് സ്‌ക്രീന് സെക്കൻഡിൽ 100 ടച്ചുകൾ വരെ തിരിച്ചറിയാൻ സാധിക്കും. 32 ജിബിയാണ് ഇന്റേണൽ മെമ്മറി. എക്‌സ്റ്റേണൽ മെമ്മറി എസ് ഡി കാർഡു വഴി 32 ജിബി വരെ കൂട്ടാവുന്നതാണ്. 2 ജിബി ഡിഡിആർ3 റാമാണ് ഇതിലുള്ളത്.

പിക്‌സൽ വി1 ന് തീരെ കനം കുറഞ്ഞ ഡിസൈനാണ്. സ്‌ക്രീൻ സൈസ് 5.5 ഇഞ്ച് എച്ച് ഡി. 13 എംപി ബിഎസ്‌ഐ റിയർ ക്യാമറയും 8 എംപി ബിഎസ്‌ഐ ഫ്രണ്ട് ക്യാമറയുമാണ് പിക്‌സൽ വി1 നുള്ളത്. 1.3 ജിഗാഹെർട്ടസ് ക്വാഡ് കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട് ഫോണാണ് പിക്‌സൽ വി1.

ലാവ പിക്‌സൽ വി1 സ്മാർട്ട് ഫോണുകൾ വൈറ്റ്-സിൽവർ, ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിൽ രണ്ടായിരത്തിലധികം വരുന്ന റീട്ടെയിൽ സ്‌റ്റോറുകളിലൂടെയും 65,000 ൽപ്പരം മൾട്ടി ബ്രാൻഡ് സ്‌റ്റോറുകളിലൂടെയും ലാവ പിക്‌സൽ വി1 വാങ്ങാവുന്നതാണ്. ഫ്‌ലിപ്കാർട്ടിലും ലഭ്യമാണ്.