ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ സെക്യൂര്‍ഡ് എന്‍സിഡി

Posted on: February 21, 2024

തൃശൂര്‍ : ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂവിന് തുടക്കമായി. മാര്‍ച്ച് നാലിന് അവസാനിക്കും. ഓഹരിയാക്കാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെ 100 കോടിയോളം രൂപയാണ് സമാഹരിക്കുന്നത്.

1000 രൂപ മുഖവില. ചുരുങ്ങിയ നിക്ഷേപം 10,000 രൂപ. 366 ദിവസം മുതല്‍ 72 മാസം വരെ വിവിധ കാലാവധിയില്‍ 9.50- 12.25% വരെയാണ് പലിശനിരക്ക്. പലിശ പ്രതിമാസ തവണകളായോ കാലാവധിക്ക് ശേഷം ലഭിക്കുന്ന രീതിയിലോ നിക്ഷേപിക്കാം. ഫോണ്‍: 1800 1201 699.