ടോളിന്‍സ് ടയേഴ്‌സ് ഐപിഒയ്ക്ക്

Posted on: February 20, 2024

കൊച്ചി : രാജ്യത്താകെ സാന്നിദ്ധ്യമുള്ള കേരളം ആസ്ഥാനമായുള്ള കമ്പനിയും ടയര്‍, ട്രെഡ്‌സ് വ്യവസായ മേഖലയില്‍ മുന്‍നിരക്കാരുമായ ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 30 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാഫ്രോണ്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.