ലെ ട്രവന്യൂസ് ടെക്‌നോളജി ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: February 15, 2024


കൊച്ചി : ഇക്‌സിഗോ ഫ്‌ലൈറ്റ്‌സ്,ഇക്‌സിഗോ ട്രെയ്ന്‍സ്, കണ്‍ഫേം ടികെടി, അഭി ബസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളായ ലെ ട്രവന്യൂസ് ടെക്‌നോളജി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഓഹരി ഒന്നിന് ഒരു രൂപ മുഖവിലയുള്ള 120 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും 66,677,674 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഡി എ എം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.