PGIM ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സമാരംഭിക്കുന്നു PGIM ഇന്ത്യ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്

Posted on: January 25, 2024

മുംബൈ : PGIM ഇന്ത്യ മ്യൂച്വല്‍ ഫണ്ട് അതിന്റെ ഓപ്പണ്‍-എന്‍ഡഡ് PGIM ഇന്ത്യ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടിന്റെ സമാരംഭം പ്രഖ്യാപിച്ചു.

പ്രധാനമായും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഷെയറുകള്‍ അടങ്ങുന്ന സജീവമായി കൈകാര്യം ചെയ്യുന്ന ഒരു പോര്‍ട്ട്ഫോളിയോയില്‍ നിന്ന് ഇക്വിറ്റിയും ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളിലെ നിക്ഷേപത്തിലൂടെയും ദീര്‍ഘകാല മൂലധന വളര്‍ച്ച സൃഷ്ടിക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു.

”ഇന്ത്യയുടെ വളര്‍ച്ചയുടെ കഥയില്‍ നിന്ന് പ്രയോജനം നേടുന്ന ഉയര്‍ന്ന വളര്‍ച്ചയും നല്ല നിലവാരമുള്ള ലാര്‍ജ്, മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് തുടര്‍ച്ചയായ അവസരമുണ്ട്. അത്തരം കമ്പനികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന-കാര്യക്ഷമമായ രീതിയില്‍ ദ്രുതഗതിയില്‍ മൂലധനം വളര്‍ത്തുന്നത് തുടരാന്‍ കഴിയും”, PGIM ഇന്ത്യ മ്യൂച്വല്‍ ഫണ്ട് CIO വിനയ് പഹാഡിയ പറഞ്ഞു.

PGIM ഇന്ത്യ ലാര്‍ജ് ആന്റ് മിഡ് ക്യാപ് ഫണ്ട് യഥാക്രമം ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് സ്റ്റോക്കുകളില്‍ കുറഞ്ഞത് 35% വീതം നിക്ഷേപിക്കും. മാനേജ്മെന്റിന്റെ ഗുണനിലവാരം ഉള്‍പ്പെടെ ഓരോ സ്റ്റോക്കിന്റെയും അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ടോപ്പ്-ഡൌണ്‍, ബോട്ടം-അപ്പ് പോര്‍ട്ട്ഫോളിയോ നിര്‍മ്മാണ പ്രക്രിയയുടെ സംയോജനം ഉപയോഗിച്ചാണ് പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നത്. സെക്ടറുകളിലുടനീളം എക്‌സ്‌പോഷര്‍ ഉള്ള ഒരു വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കാനാണ് ഫണ്ട് മാനേജര്‍ ലക്ഷ്യമിടുന്നത്. ”നല്ല നിലവാരമുള്ളതും ഉയര്‍ന്ന വളര്‍ച്ചയുള്ളതുമായ കമ്പനികളുടെ ഒരു ശൈലി പിന്തുടരുന്ന പോര്‍ട്ട്ഫോളിയോകള്‍ സമീപകാലത്ത് താരതമ്യേന മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

നിലവിലെ ഘട്ടത്തില്‍ ഈ ശൈലി പിന്തുടരുന്ന നിക്ഷേപകര്‍ക്ക് ലാര്‍ജ് ആന്റ് മിഡ് ക്യാപ് ഫണ്ടില്‍ യൂണിറ്റുകള്‍ ശേഖരിക്കാന്‍ ഇത് ആകര്‍ഷകമായ അവസരം നല്‍കുന്നു. ഈ ഫണ്ട് പുതിയ നിക്ഷേപകര്‍ക്കും നിലവിലുള്ള നിക്ഷേപകര്‍ക്കും അവരുടെ നിലവിലെ പോര്‍ട്ട്ഫോളിയോയിലെ ഏതെങ്കിലും കോണ്‍സണ്‍ട്രേഷന്‍ റിസ്‌കുകള്‍ പുനഃസന്തുലിതമാക്കാനും കുറയ്ക്കാനും അനുയോജ്യമാണ്”, PGIM ഇന്ത്യ മ്യൂച്വല്‍ ഫണ്ട് CEO അജിത് മേനോന്‍ ഇപ്രകാരം പറഞ്ഞു.

ഫണ്ടിന്റെ ഇക്വിറ്റി വിഭാഗം വിനയ് പഹാരിയ, ആനന്ദ പദ്മനാഭന്‍ ആഞ്ജനേയ, ഉത്സവ് മേത്ത എന്നിവര്‍ കൈകാര്യം ചെയ്യും, പുനീത് പാല്‍ ആണ് ഡെബ്റ്റ് വിഭാഗം കൈകാര്യം ചെയ്യുക. ഓജസ്വി ഖിച്ചയാണ് പദ്ധതിയുടെ വിദേശ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുക.

അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക – പ്രാരംഭ പര്‍ച്ചേസ്/സ്വിച്ച്-ഇന്‍ – കുറഞ്ഞത് Rs. 5,000/- തുടര്‍ന്ന് 1/-രൂപയുടെ ഗുണിതങ്ങളില്‍, അധിക വാങ്ങല്‍ – കുറഞ്ഞത് Rs.1,000/- തുടര്‍ന്ന് 1/-രൂപയുടെ ഗുണിതങ്ങളില്‍, SIP-കള്‍ക്കായി: ഏറ്റവും കുറഞ്ഞ 5 ഗഡുക്കളും ഓരോ ഇന്‍സ്റ്റാള്‍മെന്റ്റിലും ഏറ്റവും കുറഞ്ഞ തുകയും – ഓരോന്നിന്നും Rs.1,000/- വീതം തുടര്‍ന്ന് 1/-രൂപയുടെ ഗുണിതങ്ങളില്‍.

എക്‌സിറ്റ് ലോഡ്: ലംപ്സം/സ്വിച്ച്-ഇന്‍/സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP), സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (STP) എന്നിവയിലൂടെ യൂണിറ്റുകള്‍ വാങ്ങുന്ന ഓരോ തവണയും എക്സിറ്റ് ലോഡ് ഇനിപ്പറയുന്നതായിരിക്കും: യൂണിറ്റുകള്‍ അനുവദിച്ച തീയതി മുതല്‍ 90 ദിവസത്തിനുള്ളിലുള്ള എക്‌സിറ്റുകള്‍ക്ക്: 0.50%., യൂണിറ്റുകള്‍ അനുവദിച്ച തീയതി മുതല്‍ 90 ദിവസത്തിനപ്പുറമുള്ള എക്‌സിറ്റുകള്‍ക്ക്: ഒന്നും ബാധകമല്ല. അലോട്ട്മെന്റ് തീയതി മുതല്‍ 5 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായ വില്‍പ്പനയ്ക്കും റീപര്‍ച്ചേസിനും ഫണ്ട് വീണ്ടും തുറക്കുന്നു.