കാനറ ബാങ്കിന്റെ അറ്റാദായം 2881.5 കോടി രൂപ

Posted on: January 27, 2023

കൊച്ചി : ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ കാനറ ബാങ്കിന്റെ അറ്റാദായം 92 % ഉയര്‍ന്ന് 2881.5 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 1502 കോടി രൂപയായിരുന്നു.

വരുമാനം 21,312 കോടി രൂപയില്‍ നിന്ന് 26, 218 കോടിയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 6,945 കോടി രൂപയില്‍ നിന്ന് 24 % ഉയര്‍ന്ന് 8,600 കോടി രൂപയായി.

ആഗോള നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.5 % വര്‍ധിച്ച് 11.6 ലക്ഷം കോടി രൂപയായി. ആഭ്യന്തര നിക്ഷേപം 14 % വളര്‍ച്ചയോടെ 8 ലക്ഷംകോടി രൂപയായി.

TAGS: Canara Bank |