ദേശീയപാതാ ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര ഇഷ്യൂ ഒക്ടോബര്‍ 17ന്

Posted on: October 14, 2022

കൊച്ചി : നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷനല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര വിതരണം ഒക്ടോബര്‍ 17ന് ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള എന്‍സിഡി ഇഷ്യൂ മുഖേന 1500 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.

നിക്ഷേപകര്‍ക്ക് 8.05 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കുന്നതാണ് ഈ കടപ്പത്രങ്ങള്‍. 7.90 ശതമാനം അര്‍ധവാര്‍ഷിക വരുമാനവും വാഗ്ദാനം ചെയ്യുന്നു. നവംബര്‍ ഏഴു വരെയാണ് വില്പന. ചുരുങ്ങിയ നിക്ഷേപ തുക 10000 രൂപയാണ്. 13, 18, 25 എന്നീ വര്‍ഷങ്ങളാണ് നിക്ഷേപ കാലാവധി.