സിഗ്നേച്ചര്‍ ഗ്ലോബല്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒയ്ക്ക്

Posted on: July 14, 2022

കൊച്ചി: ഡല്‍ഹി എന്‍സിആറിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡവലപ്പ്‌മെന്റ് കമ്പനിയായ സിഗ്നേച്ചര്‍ ഗ്ലോബല്‍ (ഇന്ത്യ) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

താങ്ങാവുന്ന ഇടത്തരം പാര്‍പ്പിട പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനി ഐപിഒയിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 750 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെയും പ്രമോട്ടറുടെയും 250 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.