ലോധ ഡെവലപ്പേഴ്സ് ഐപിഒ നാളെ മുതല്‍

Posted on: April 6, 2021

മുംബൈ : റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കമ്പനിയായ മാക്രോടെക് ഡെവലപ്പേഴ്‌സ് (പഴയ ലോധ ഡെവലപ്പേഴ്‌സ്) ഗ്രൂപ്പിന്റെ ഐ.പി.ഒ. ഏപ്രില്‍ ഏഴുമുതല്‍ ഒമ്പതുവരെ നടക്കും. രാജ്യത്തെ ഏറ്റവുംവലിയ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കമ്പനികളിലൊന്നാണിത്. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 483 – 486 രൂപ നിരക്കിലാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്.

30 ഓഹരികളുടെ ലോട്ടുകളായാണ് അപേക്ഷിക്കേണ്ടത്. ഏകദേശം 2,500 കോടി രൂപയാണ് ഐ.പി.ഒ. വഴി സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. പുതിയ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനും കടബാധ്യതകള്‍ കുറയ്ക്കുന്നതിനുമാണ് ഐ.പി.ഒ. വഴി ലഭിക്കുന്ന പണം വിനിയോഗിക്കുക.