ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 23, 2019

മുംബൈ : ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 94.99 പോയിന്റ് ഉയർന്ന് 39,058.83 പോയിന്റിലും നിഫ്റ്റി 15.75 പോയിന്റ് ഉയർന്ന് 11,604.10 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഇൻഫോസിസ് ഓഹരികളുടെ വില 1.16 ശതമാനം വർധിച്ച് 650.60 രൂപയിലാണ് ക്ലോസ് ചെയ്തത്.

എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎൽ ടെക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഭാരതി എയർടെൽ, ആർബിഎൽ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |