ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 22, 2019

മുംബൈ : ഇൻഫോസിസിലെ സംഭവവികാസങ്ങളും ലാഭമെടുപ്പും വിപണിയെ തളർത്തി. നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 334.54 പോയിന്റ് കുറഞ്ഞ് 38,963.84 പോയിന്റിലും നിഫ്റ്റി 73.50 പോയിന്റ് കുറഞ്ഞ് 11,588.35 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇൻഫോസിസ് ഓഹരികളുടെ വിലയിൽ ഇന്ന് 16.21 ശതമാനം കുറവുണ്ടായി. ബിഎസ്ഇയിൽ 643.30 രൂപയിലും എൻഎസ്ഇയിൽ 643.55 രൂപയിലുമാണ് ഇൻഫോസിസ് ക്ലോസ് ചെയ്തത്.

ഐസിഐസിഐ ബാങ്ക്, ഹിന്ദ് യൂണിലിവർ, സൺ ഫാർമ, ബജാജ് ഓട്ടോ, യെസ് ബാങ്ക്, പവർഗ്രിഡ്, ഹീറോ മോട്ടോകോർപ്, എച്ച്ഡിഎഫ്‌സി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |