ഓഹരിവിപണികളിൽ നഷ്ടം

Posted on: October 10, 2019

മുംബൈ : ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്ത ഓഹരിവിപണികൾ ഇന്ന് നഷ്ടം നേരിട്ടു. ബിഎസ്ഇ സെൻസെക്‌സ് 176.51 പോയിന്റ് കുറഞ്ഞ് 38,001 പോയിന്റിലും നിഫ്റ്റി 47.45 പോയിന്റ് കുറഞ്ഞ് 11,265.85 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, റിലയൻസ്, ഒഎൻജിസി, സൺ ഫാർമ, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, എൽ & ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |