May 2024
വായ്പാ തിരിച്ചടവിന് ഇ-പേമെന്റ് സൗകര്യവുമായി മുത്തൂറ്റ് ക്യാപ്പിറ്റൽ
Posted on: October 23, 2015
തിരുവനന്തപുരം : മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് വാഹന വായ്പാ ഇടപാടുകാർക്കായി ഇ-പേമെന്റ് സൗകര്യം ഏർപ്പെടുത്തി. വാഹന വായ്പയുടെ മുതലും പലിശയും മുഴുവനായോ ഭാഗികമായോ ഇ-പേമെന്റ് സംവിധാനത്തിലൂടെ എളുപ്പത്തിൽ തിരിച്ചടവ് നടത്താനാകും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പേമെന്റ് ഗേറ്റ് വേയിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
ഇടപാടുകാർക്ക് എളുപ്പത്തിൽ വായ്പാ സൗകര്യം ലഭ്യമാക്കുന്നതു പോലെ തന്നെ പ്രധാനമാണ് എളുപ്പത്തിൽ തിരിച്ചടവും സാധ്യമാക്കുന്നതെന്ന് മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് മാനേജിംഗ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു. ഇടപാടുകാർക്ക് ഡെബിറ്റ് കാർഡോ, നെറ്റ് ബാങ്കിംഗ് സൗകര്യമോ ഉപയോഗിച്ച് ഇ-പേമെന്റ് സംവിധാനത്തിലൂടെ എളുപ്പത്തിൽ വായ്പാ തിരിച്ചടവ് സാധ്യമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്