03
Friday
May 2024
May 2024
ബന്ധൻ ബാങ്ക് 2500 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന്
Posted on: January 1, 2018
കോൽക്കത്ത : ബന്ധൻ ബാങ്ക് 2500 കോടി രൂപയുടെ ഐപിഒ നടത്താൻ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് ഡ്രാഫ്റ്റ് റെഡ്ഹറിംഗ് പ്രോസ്പെക്ടസ് സമർപ്പിച്ചു. ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറായിരിക്കുമിത്.
പത്ത് രൂപ മുഖവിലയുള്ള 11,92,80,494 ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, അക്സിസ് കാപ്പിറ്റൽ, ഗോൾഡ്മാൻ സാച്ചസ്, ജെഎം ഫിനാൻഷ്യൽ, ജെ പി മോർഗൻ എന്നീ ധനകാര്യസ്ഥാപനങ്ങളാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
TAGS: Bandhan Bank | Bandhan Bank IPO |
News in this Section