ബന്ധൻ ബാങ്ക് ഐപിഒയ്ക്ക് സെബി അനുമതി

Posted on: March 6, 2018

കോൽക്കത്ത : ബന്ധൻ ബാങ്കിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി ലഭിച്ചു. പത്ത് രൂപ മുഖവിലയുള്ള 11.9 കോടി ഓഹരികളിലൂടെ 2,500 കോടി സമാഹരിക്കാനാണ് ബന്ധൻ ബാങ്ക് ലക്ഷ്യമിടുന്നത്.

പുതിയ 9.7 കോടി ഓഹരികളും ഐഎഫ്‌സിയുടെ കൈവശമുള്ള 2.16 കോടി ഓഹരികളുടെ വില്പനയും ഇഷ്യുവിന്റെ ഭാഗമായുണ്ടാകും. പ്രൈസ് ബാൻഡ് പ്രഖ്യാപിച്ചിട്ടില്ല. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

2017 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ബന്ധൻ ബാങ്കിന് 840 ശാഖകളും 383 എടിഎമ്മുകളും 11 ദശലക്ഷം ഇടപാടുകാരുമുണ്ട്. ബാങ്കിന്റെ ശാഖകളിൽ 70 ശതമാനവും ഗ്രാമീണ മേഖലയിലാണ്.

TAGS: Bandhan Bank |