ബന്ധൻ ബാങ്ക് 750 മത് ശാഖ തുറന്നു

Posted on: December 29, 2016

കോൽക്കത്ത : ബന്ധൻ ബാങ്ക് പശ്ചിമബംഗാളിലെ ഹൗറയിൽ 750 മത് ശാഖ തുറന്നു. പശ്ചിമബംഗാളിൽ മൂന്ന് ശാഖകളാണ് ഒരേ ദിവസം ആരംഭിച്ചത്. കോൽക്കത്ത ആസ്ഥാനമായുള്ള ബാങ്കിന് 3390 ടച്ച്‌പോയിന്റുകളുണ്ട്.

രാജ്യത്തെമ്പാടുമായി 750 ശാഖകളും 269 എടിഎമ്മുകളും 2,371 ഡോർസ്‌റ്റെപ്പ് സർവീസ് സെന്ററുകളും ബന്ധൻ ബാങ്കിനുണ്ട്. ബന്ധൻ ബാങ്കിന് 19,000 കോടി രൂപയുടെ നിക്ഷേപവും 18,000 കോടി രൂപയുടെ വായ്പയുമുണ്ട്. ഇടപാടുകാരുടെ എണ്ണം 97 ലക്ഷം.

TAGS: Bandhan Bank |