ബന്ധൻ ബാങ്ക് ഐപിഒ : ലീഡ് മാനേജർമാരെ നിയമിച്ചു

Posted on: September 12, 2017

കോൽക്കത്ത : ബന്ധൻ ബാങ്ക് ഇനീഷ്യൽ പബ്ലിക് ഓഫറിന് മുന്നോടിയായി അഞ്ച് ലീഡ് മാനേജർമാരെ നിയമിച്ചു. ഗോൾഡ്മാൻ സാച്ചസ്, ജെപി മോർഗൻ ചേസ്, അക്‌സിസ് ബാങ്ക്, ജെഎം ഫിനാൻഷ്യൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് ലീഡ് മാനേജർമാർ.

2014 ൽ പ്രവർത്തനമാരംഭിച്ച ബന്ധൻ ബാങ്ക് ലൈസൻസ് നിബന്ധനയനുസരിച്ച് 2018 ൽ ലിസ്റ്റ് ചെയ്യണം. സെബിയുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് പബ്ലിക് ഇഷ്യുവിന്റെ തീയതികൾ പ്രഖ്യാപിക്കും.