ബന്ധൻ ബാങ്ക് 60 ശാഖകൾ കൂടി തുറക്കുന്നു

Posted on: October 2, 2017

ന്യൂഡൽഹി : ബന്ധൻ ബാങ്ക് അടുത്ത ആറു മാസത്തിനുള്ളിൽ 60 ശാഖകൾ കൂടി തുറക്കും. നിലവിൽ 840 ശാഖകളാണ് ബന്ധൻ ബാങ്കിനുള്ളത്.

ശാഖ വികസനത്തിന്റെ ഭാഗമായി 2000 പേരെ കൂടി നിയമിക്കുമെന്ന് ബന്ധൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ ചന്ദ്രശേഖർ ഘോഷ് പറഞ്ഞു. 2015 ഓഗസ്റ്റിലാണ് ബന്ധൻ ബാങ്ക് പ്രവർത്തനമാരംഭിച്ചത്.

TAGS: Bandhan Bank |