ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 9, 2017

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 48.70 പോയിന്റ് ഉയർന്ന് 31,262 പോയിന്റിലും നിഫ്റ്റി 21 പോയിന്റ് ഉയർന്ന് 9,668 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

വേദാന്ത, മാരുതി സുസുക്കി, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, ഗെയിൽ, ഐടിസി, ടാറ്റാ പവർ, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, സൺ ഫാർമ, ഒഎൻജിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |