03
Friday
May 2024
May 2024
ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: October 24, 2016
മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 101.90 പോയിന്റ് ഉയർന്ന് 28,179 പോയിന്റിലും നിഫ്റ്റി 15.90 പോയിന്റ് ഉയർന്ന് 8,708 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, വി- ഗാർഡ്, ലക്ഷ്മി മെഷീൻ വർക്സ്, തുടങ്ങി 1681 ഓഹരികൾ നേട്ടം കൈവരിച്ചു.
വിപ്രോ, ഐഡിയ സെല്ലുലാർ, മൈൻഡ് ട്രീ തുടങ്ങി 1171 ഓഹരികൾ നഷ്ടം നേരിട്ടു.
വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 273 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.
TAGS: BSE Sensex | NSE Nifty |
News in this Section